കൊച്ചി: കേന്ദ്ര സുരക്ഷാ സേനയില്‍ ഡിഐജിയായി മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കെ.സി. സുരേഷ്‌കുമാര്‍ നിയമിതനായി. തമിഴ്‌നാട് ആര്‍ക്കോണത്തുള്ള വ്യോമ സുരക്ഷാ പരിശീലന കേന്ദ്രത്തിലെ പ്രിന്‍സിപ്പലായാണ് അദ്ദേഹത്തിന് നിയമനം നല്‍കിയിരിക്കുന്നത്. 1976 കാലഘട്ടത്തില്‍ മഹാരാജാസില്‍ പഠിച്ച സുരേഷ് കുമാര്‍, പി.ടി. തോമസ്, സാജന്‍ മണ്ണാളി തുടങ്ങിയവര്‍ക്കൊപ്പം വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. കരസേനയില്‍ നിന്നാണ് 1990ല്‍ കേന്ദ്ര സുരക്ഷാ സേനയില്‍ കമാന്‍ഡന്റായി അദ്ദേഹം ചേര്‍ന്നത്. ധന്‍ബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. ഡെപ്യൂട്ടേഷനില്‍ ആന്‍ഡമാനില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ മികച്ച സേവനത്തിന് അവാര്‍ഡ് ലഭിച്ചു. കൈലാസ്മാനസസരസ് യാത്രയില്‍ കേന്ദ്രസര്‍ക്കാര്‍ അംഗമായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചീഫ് സെക്യൂരിറ്റി ഓഫീസറായിരുന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്.

 

Share/Save