malayala manorama!!!!ആലപ്പുഴ* ചങ്ങമ്പുഴയുടെ കീശയില്‍ എപ്പോഴും 30 കത്തുകളെങ്കിലും കാണും, പ്രണയലേഖനങ്ങള്‍... എല്ലാവര്‍ക്കും നല്‍കും. കെ.ആര്‍. ഗൗരിയമ്മ പറയുമ്പോള്‍ കാതോര്‍ത്തിരുന്ന മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഘം അധ്യക്ഷന്‍കൂടിയായ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.ആര്‍. വിശ്വംഭരനും സംഘത്തിനും ചിരിയടക്കാനായില്ല. ചാത്തനാട് കല്ലുപുരയ്ക്കല്‍ വീട്ടിലേയ്ക്ക് മഹാരാജാസ് കോളജിലെ മുതിര്‍ന്ന പൂര്‍വ വിദ്യാര്‍ഥിനിയെ തേടി ഓര്‍മകളുടെ പൂക്കൂടയുമായിട്ടാണ് പൂര്‍വ വിദ്യാര്‍ഥിസംഘത്തിന്റെ സാരഥികളെത്തിയത്. 

 

Share/Save
http://epaper.mathrubhumi.com/epapermain.aspx

ആലപ്പുഴ: രാവിലെ പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റിക്ക് ഒരുങ്ങുമ്പോഴാണ് ഗൗരിയമ്മയ്ക്കു മുമ്പില്‍ അവരെത്തിയത്; മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍.'കഴിഞ്ഞദിവസം മഹാരാജാസില്‍ നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ഗൗരിയമ്മ വന്നില്ല. അതുകൊണ്ടാണ് ഞങ്ങളിങ്ങോട്ടുവന്നത്. അന്ന് പ്രകാശനംചെയ്ത സുവനീറില്‍ ഗൗരിയമ്മയുടെ ഓര്‍മക്കുറിപ്പുണ്ട്'-ഇതുപറഞ്ഞ് അസോസിയേഷന്‍ പ്രസിഡന്റും കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ.ആര്‍. വിശ്വംഭരന്‍ ഗൗരിയമ്മയ്ക്ക് സുവനീര്‍ നല്‍കി. 

Share/Save
http://epaper.mathrubhumi.com/epapermain.aspx

ആലപ്പുഴ: രാവിലെ പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റിക്ക് ഒരുങ്ങുമ്പോഴാണ് ഗൗരിയമ്മയ്ക്കു മുമ്പില്‍ അവരെത്തിയത്; മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍.'കഴിഞ്ഞദിവസം മഹാരാജാസില്‍ നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ഗൗരിയമ്മ വന്നില്ല. അതുകൊണ്ടാണ് ഞങ്ങളിങ്ങോട്ടുവന്നത്. അന്ന് പ്രകാശനംചെയ്ത സുവനീറില്‍ ഗൗരിയമ്മയുടെ ഓര്‍മക്കുറിപ്പുണ്ട്'-ഇതുപറഞ്ഞ് അസോസിയേഷന്‍ പ്രസിഡന്റും കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ.ആര്‍. വിശ്വംഭരന്‍ ഗൗരിയമ്മയ്ക്ക് സുവനീര്‍ നല്‍കി. 

Share/Save

മഹാരാജാസില്‍ ഒരിക്കല്‍ കൂടി അവര്‍ ഒത്തുചേര്‍ന്നു. ഓര്‍മ്മകള്‍ പങ്കുവച്ച് അവര്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍. 1932 മുതല്‍ 2010 വരെ മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികളായിരുന്നവരുടെ സംഗമമാണ് ശനിയാഴ്ച നടന്നത്. നടന്‍ മമ്മൂട്ടിയുള്‍പ്പടെയുള്ള പൂര്‍വവിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ‘മഹാരാജാസ് അനുഭവങ്ങള്‍’ പങ്കുവച്ചു.

പഠനകാലത്ത് ഒപ്പമുണ്ടായിരുന്ന മെഹ്‌റയ്ക്ക് അയച്ച കത്ത് വായിച്ചാണ് മമ്മൂട്ടി ഓളമുണ്ടാക്കിയത്. ബാലചന്ദ്രന്‍ ചുള്ളിക്കാട് വികാരതീവ്രമായി ഇംഗ്ലീഷ് കവിത ചൊല്ലി. വയലാര്‍ രവിയാകട്ടെ മേഴ്സിയുമായുള്ള തന്‍റെ പ്രണയത്തെക്കുറിച്ചാണ് സംസാരിച്ചത്.

Share/Save

പിരിയന്‍ ഗോവണി കടന്ന് ഓര്‍മകള്‍ കഥ പറയാനൊരുങ്ങുമ്പോള്‍ കാലഘട്ടങ്ങള്‍ മഹാരാജാസിന്റെ മുറ്റത്തായിരുന്നു. സാഗരത്തില്‍ മഴ പെയ്യും പോലെ ആദ്യം ഒരു തുള്ളി, പിന്നെ പല തുള്ളി…മഹാരാജാസിനെ നെഞ്ചോടു ചേര്‍ത്ത് വച്ച ഓര്‍മത്തുള്ളികള്‍ പലതായപ്പോള്‍ അതൊരു മഹാസാഗരമായി മാറുകയായിരുന്നു… മഹാരാജകീയം എന്ന മഹാസാഗരം…..ശനിയാഴ്ച മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ഥി സംഗമം അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായി.

Share/Save

Feb 12:  മഹാരാജാസിന്‍റെ രാജകുമാരന്മാരും രാജകുമാരിമാരും ഇന്നലെ വീണ്ടും കലാലയമുറ്റത്തേക്കെത്തി. ആറു ദശാബ്ദത്തിനിടെ മഹാരാജാസില്‍നിന്നു പഠിച്ചിറങ്ങിയ ശിഷ്യഗണം മാതൃകലാലയത്തിലേക്കു വീണ്ടും ഒഴുകിച്ചേര്‍ന്നതു ചരിത്ര സംഗമമായി. "മഹാരാജകീയ'മായിരുന്നു ഹൃദയാര്‍ദ്രമായ ആ കൂടിച്ചേരല്‍ .

എറണാകുളം മഹാരാജാസ് കോളെജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ കോളെജ് ക്യാംപസില്‍ ഇന്നലെ സംഘടിപ്പിച്ച മഹാരാജകീയം കൂട്ടായ്മയില്‍ പതിനായിരക്കണക്കിനുപേര്‍ പങ്കെടുത്തു. ഏഷ്യയിലെ ഏറ്റവും വലിയ പൂര്‍വ വിദ്യാര്‍ഥി സംഗമമാണു മഹാരാജകീയം.

Share/Save

കൊച്ചി: മധുരസ്മരണകള്‍ കോര്‍ത്തൊരു വലിയ പൂമാല പ്രിയ ശിഷ്യഗണങ്ങള്‍ ചേര്‍ന്ന് മഹാരാജാസിന്റെ കഴുത്തിലണിയിക്കുമ്പോള്‍ തണല്‍ മരങ്ങളുടെ ചില്ലകളില്‍ മഞ്ഞ വെയില്‍ കിരണങ്ങള്‍ മെല്ലെ പരന്ന് തുടങ്ങിയിരുന്നു. പിരിയന്‍ ഗോവണി കടന്ന് ഓര്‍മകള്‍ കഥ പറയാനൊരുങ്ങുമ്പോള്‍ കാലഘട്ടങ്ങള്‍ മഹാരാജാസിന്റെ മുറ്റത്തായിരുന്നു. ഓരോരുത്തരും പൊട്ടും പൊടിയും ഓര്‍മിച്ച് പങ്ക് വയ്ക്കുമ്പോള്‍ രാജകലാലയത്തിന്റെ ഇടനാഴികള്‍ ഇനിയെന്താണ് തങ്ങളുടെ പ്രിയ ചങ്ങാതിമാര്‍ക്ക് പറയാനുള്ളതെന്ന കാത്തിരിപ്പില്‍ കാത് കൂര്‍പ്പിച്ചു വച്ചു.

Share/Save

KOCHI: Maharajakeeyam, the reunion of the alumni of Maharaja's College, witnessed many an emotional moment. Overseas Indian affairs minister Vayalar Raviinaugurated the event on Saturday morning. Maharaja's College Old Students Association president and vice- chancellor of Kerala Agriculture University K R Viswambharan presided over the meeting.

Share/Save
Feb 9 2012

Pages